on-line class

ബി.എഡ് കാലഘട്ടത്തിലെ ആദ്യത്തെ ഓൺലൈൻ ക്ലാസ്സ്

ഒരേ അക്കാദമിക വർഷത്തിൽ തന്നെ മൂന്ന് ബാച്ചുകൾക്കായി ക്ലാസ്സ് ഉള്ളതിനാൽ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ക്ലാസ്സുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയും  26/09/2022 ന് ആൻസി ടീച്ചറുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് ഡിസ്കഷനും നടന്നു (1.30pm -3.30pm). വിദ്യാർത്ഥികളുടെ സ്വയം പരിചയപ്പെടുത്തലും (സെൽഫ് ഇൻട്രൊഡക്ഷൻ) കോഴ്സിനെ സംബന്ധിക്കുന്ന ചർച്ചകളുമാണ്  ഈ ഘട്ടത്തിൽ നടന്നത്. തങ്ങളുടെ കോഴ്സിനെ  കുറിച്ചുള്ള സംശയങ്ങൾ കുട്ടികൾ ചോദിക്കുകയും ടീച്ചർ അതിന് കൃത്യമായ മറുപടികൾ നൽകുകയും ചെയ്തു.
ആൻസി ടീച്ചർ പ്രധാനമായും ചർച്ചചെയ്ത കാര്യങ്ങൾ;

🔴എന്താണ് ബി.എഡ് കോഴ്സ്?

🔴ബി.എഡ് സിലബസ് എന്താണ്?

🔴 ഒന്നാം സെമസ്റ്ററിൽ പ്രധാനമായി പഠിക്കേണ്ടുന്നവ/ചെയ്യേണ്ടുന്നവ

🔴ടീച്ചർ പഠിപ്പിക്കുന്ന സൈക്കോളജി എന്ന പേപ്പറിനെ കുറിച്ച്

🔴വിഷയത്തിന്റെ സ്വഭാവത്തെക്കുറിച്ചും

🔴ബി.എഡ് കോഴ്സിൽ സൈക്കോളജി എന്ന വിഷയത്തിന്റെ സ്ഥാനത്തെ കുറിച്ച്
 
              ഈ ഗൂഗിൾമീറ്റിലൂടെ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഒരു ധാരണ രൂപപ്പെടുത്തുവാൻ   സാധിച്ചു 

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ