സാമൂഹിക ജ്ഞാനനിർമ്മിതിവാദം
സാമൂഹിക ജ്ഞാനനിർമ്മിതിവാദം
ലെവ് സെമിയോണോവിച്ച് വിഗോട്സ്കി (1896 - 1934 )
ജനനം
1896 ൽ ബൈലോറഷ്യയിലെ ഓർഷ എന്ന പട്ടണത്തിലാണ് ജൂത കുടുംബത്തിലാണ് ഇദ്ദേഹത്തിൻറെ ജനനം.
പഠനം,ഗവേഷണം
സോളമൻ ആഷ്‌പിഷ് _ പ്രാഥമിക അദ്ധ്യാപകൻ
കുടുംബത്തോടൊപ്പമുള്ള സായാഹ്നം
ഹിസ്റ്ററി സ്റ്റഡി സർക്കിൾ ഫോർ ജ്യൂസ് (സഹോദരി സിനൈഡയും സുഹൃത്തുക്കളും )
മോസ്കോ സ്കുൾ ഓഫ് സൈക്കോളജിയിൽ നിന്ന് മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
അദ്ദേഹത്തിൻറെ ചിന്തകളിലേക്ക് വിശദമായി പ്രവേശിക്കും മുമ്പ് അദ്ദേഹത്തിൻറെ ആശയങ്ങൾ രൂപപ്പെട്ട കാലം പ്രമുഖമായ മനശാസ്ത്ര കാഴ്ചപ്പാടുകൾ എന്നിവ ചർച്ച ചെയ്യുന്നു.
ആദ്യകാല മനഃശാസ്ത്ര കാഴ്ചപ്പാടുകൾ
19 ആം നൂറ്റാണ്ടിന്റെ ഒടുവിൽ വരെ മനശാസ്ത്രത്തെ തത്ത്വശാസ്ത്രത്തിൻറെ ഭാഗമായാണ് കൈകാര്യം ചെയ്തിരുന്നത്.
മനസ്സും ശരീരവും രണ്ടാണ് (ദ്വിവാദം) - ദക്കാർത്ത
ജോൺ ലോക്ക്
ഇമ്മാനുവൽ കാൻറ് (ദക്കാർത്തിയൻ ദ്വിവാദ പിൻഗാമികൾ)
വില്യംവുണ്ട് - മനശാസ്ത്രം തത്വശാസ്ത്രത്തിൽ നിന്ന് വേർപിരിയുന്നു.
വിഗോട്സ്കി- റഷ്യൻ വ്യവഹാരവാദം (പ്രതികരണ ശാസ്ത്രം) - ഇവാൻ പാവ്ലോവ്
വ്ലാഡമിൻ ബക്തറേവ്
ജോൺ ബി വാട്സൺ
മനോവിശ്ലേഷണ സിദ്ധാന്തം - സിഗമണ്ട് ഫ്രോയിഡ്
ഗസ്റ്റാൾട്ട് മനശാസ്ത്രം
വില്യംസ്റ്റേൺ (വ്യക്തിത്വവാദം)
ജോൺ പിയാഷ ( ജ്ഞാനനിർമ്മിതിവാദം)
മാർക്സിസ്റ്റ് വാദം
കാലഘട്ടം
ബോൾഷെവിക്ക് വിപ്ലവം - ലെനിൻ
ലെനിൻ മന്ത്രിസഭ
ആൻ്റോൺ മക്കാരംഗോ - ഗോർക്കി കോളനി
നടാഷ ക്രൂപ്സ്ക
1919 ഡിസംബർ 26 - നിരക്ഷരത നിർമാർജ്ജനം
1930 - ഭരണകൂടത്തിന്റെ സംശയത്തിന് പാത്രമായി, കൃതികൾ കണ്ടുകെട്ടി
സാമൂഹിക ജ്ഞാനനിർമ്മിതിവാദം
കുട്ടി അറിവിന്റെ നിർമ്മാതാവാണ്.
ജീവശാസ്ത്രപരമായ ഒരു പ്രക്രിയ മാത്രമല്ല.
സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിന് കുട്ടിയുടെ വികാസപ്രക്രിയയിൽ സ്ഥാനമുണ്ട്.
വ്യക്തിയും സമൂഹവും ഒരേസമയം ഉല്പാദകരം പുനരുൽപാദകരും ആകുന്നു.
അർത്ഥപൂർണ്ണമായ സാമൂഹിക സന്ദർഭങ്ങൾക്ക് പഠനത്തിൽ ഗണ്യമായ സ്ഥാനമാണുള്ളത്.
കുട്ടികൾ അവരുടെ അവരുടെതായ അറിവ് സൃഷ്ടിച്ചെടുക്കുകയാണ്.
സഹകരണാത്മകവും സഹവർത്തിത്വവുമായ രീതികൾ പഠനത്തെ ഫലപ്രദമാക്കും.
ഓരോ കുട്ടിയുടെയും ZPD പരിഗണിച്ച് മറ്റുള്ളവരുടെ സഹായത്തോടെ എത്തിച്ചേരാൻ കഴിയുന്ന ഉയർന്ന നിലയിലേക്ക് കുട്ടിയെ എത്തിക്കുകയാണ് വേണ്ടത്.
അധ്യാപകന്റെ സഹായം- കൈത്താങ്ങൽ (Scaffolding) അവശ്യ സന്ദർഭങ്ങളിൽ നൽകി ക്രമേണ സ്വാശ്രയ പഠനത്തിലേക്ക് നയിക്കണം.
സംവാദാത്മകത പഠനത്തെ സജീവമാക്കും.
പഠനത്തിൽ അധ്യാപകന് വലിയ പങ്കാണുള്ളത്
സ്കാഫർ, തോവാന്‍, ലിസിന, സാസ്സോ തുടങ്ങിയവർ ഈ വാദത്തെ അനുകൂലിച്ചു.
സമീപസ്ഥ വികസനമണ്ഡലം
1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ എന്ന ഗ്രന്ഥത്തിലാണ്.
മനുഷ്യനുമാത്രം ലഭ്യമായിട്ടുള്ള ഉയർന്ന മാനസിക പ്രവർത്തനങ്ങളാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിൽ പ്രവർത്തിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് എന്നും പറയാം. ചുരുക്കത്തിൽ ജീവി എന്ന നിലയിലും പഠിതാവ് എന്ന നിലയിലും മനുഷ്യനുള്ള അനന്യതയാമണ് ഈ സംജ്ഞയിലൂടെ വിഗോട്സ്കി അടയാളപ്പെടുത്തിയത്.
സഹവർത്തിതപഠനം , സഹകരണാത്മക പഠനം എന്നീ സംഘ
പഠനരീതികൾ മുന്നോട്ട് വെക്കുന്നു .
പ്രവചിക്കുക, അപഗ്രഥിക്കുക, സൃഷ്ടിക്കുക - പ്രധാന സജ്ഞകൾ.
ജ്ഞാനനിർമ്മിതിവാദം ക്ലാസ് മുറിയിൽ
ലക്ഷ്യം നിർണയാവകാശം പഠിതാക്കൾക്ക്
വ്യത്യസ്ത വീക്ഷണ കോണുകൾ/കാഴ്ചപ്പാടുകൾ
മാതൃക നൽകുക.
സ്വയം നിയന്ത്രിക്കുന്ന പഠിതാക്കൾ.
സ്വന്തം കണ്ടെത്തലുകളെ നിലവിലുള്ള വിജ്ഞാനവുമായി തട്ടിച്ചു നോക്കൽ.
അധ്യാപിക കുട്ടിയോടൊപ്പം.
കൈത്താങ്ങ് നൽകൽ.
ചിന്താപ്രക്രിയയെ കുറിച്ചുള്ള വിചിന്തനം.
അറിവിൻറെ നിർമ്മാണം.
പ്രശ്നപരിഹരണം
തെറ്റുകളോടുള്ള ശരിയായ സമീപനം.
തുടർ പഠനത്തിനുള്ള സാധ്യത.
ലോകത്തെ അതിൻറെ സങ്കീർണ്ണതയിൽ അവതരിപ്പിക്കൽ.
ആധികാരികമായ പ്രവർത്തനങ്ങൾ.
അറിവിൻറെ നിർമ്മാണത്തിലെ സഹവർത്തിത്തം.
വിലയിരുത്തലിലെ ബദൽ രീതികൾ.
സി.ബി.എസ്.സി ടെക്സ്റ്റ് ബുക്ക്
Comments
Post a Comment