അധ്യാപന രീതികൾ _ 9

 കളിരീതി ( play-way method )

കളിരീതി എന്ന പ്രയോഗം കാൾഡ്വെൽ കുക്ക് (Caldwell Cook) ആണ് ആദ്യമായി പ്രയോഗിച്ചതും പ്രചരിപ്പിച്ചതും. കളിരീതി സക്രിയമായ പഠനരീതിയാണ്. കളിക്കല്ല, രീതിക്കാണ് ഇവിടെ പ്രാധാന്യം. ഗൌരവമുള്ള പ്രവർത്തനങ്ങളെ വെറും വിനോദങ്ങളായി തരംതാഴ്ത്തുകയല്ല, കഠിനമായ ജോലിയിൽ ആഹ്ലാദത്തിന്റെ അംശം കൂട്ടിച്ചേർക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ശിശുവിദ്യാഭ്യാസത്തിൽ കളിക്കുള്ള സ്ഥാനം നേരത്തെ അംഗീകൃതമായിട്ടുണ്ട്. കിന്റർഗാർട്ടനിലും മോണ്ടിസോറി സ്കൂളിലും നഴ്സറി സ്കൂളിലും കളിരീതിയിലാണ് അധ്യയനം സംവിധാനം ചെയ്തിട്ടുള്ളത്. കുട്ടികൾ പ്രവർത്തിച്ചുകൊണ്ടു പഠിക്കുന്നതിനും കളിരീതി അനുയോജ്യമാണ്. ക്രിയാപ്രധാനരീതികളിലെല്ലാം കളിയുടെ അംശം കാണാം. ഇതിന് ഉത്തമോദാഹരണങ്ങളാണ് പ്രോജക്റ്റ്, സ്കൌട്ടിങ് മുതലായവ.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ