സിദ്ധിശോധകം

ജി.ജി.എച്ച്.എസ്.എസ് പേരൂർക്കട
മലയാളം കേരളപാഠാവലി
സിദ്ധിശോധകം
         സമയം : 45 മിനിറ്റ് 
                    ആകെ മാർക്ക് : 25
ക്ലാസ് : 9
1 മുതൽ 6 വരെയുള്ള ചോദ്യങ്ങൾക്ക് 5 എണ്ണത്തിന് ഉത്തരം എഴുതുക
(5×1=5)

‘ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേക്ക്’ എന്ന പാഠഭാഗത്തോട് യോജിക്കുന്ന ആശയം കണ്ടെത്തുക

ആർഭാട ജീവിതം മനുഷ്യന് കടബാധ്യത ഉണ്ടാക്കുന്നു.
ആർഭാട ജീവിതം മനുഷ്യനെ കടക്കണിയിൽപെടുത്തുന്നില്ല.
ആർഭാട ജീവിതത്തിൽ നിന്ന് ലാളിത്യത്തിലേക്ക് ചുവട് മാറേണ്ടതില്ല.
ആർഭാടം ജീവിതത്തിൻറെ ആവശ്യകതകളിൽ ഒന്നാണ്.

“വേലയ്ക്ക് ദീപപ്രഭയത്ര വേണം”.അടിവരയിട്ട പദത്തിൻറെ വിഗ്രഹ രൂപം കണ്ടെത്തുക?

ദീപം കൊണ്ട് പ്രഭ.
 ദീപത്താൽ പ്രഭ.
 ദീപത്തിൻറെ പ്രഭ.
ദീപമാകുന്ന പ്രഭ.

“തോളത്ത് ഘനം തൂങ്ങും കട്ടിലും പേറിക്കൊണ്ട് 
കാളകൾ നാലും മാത്രമിഴഞ്ഞു മുന്നേറുന്നു.”
ഈ വരികളിൽ വ്യക്തമാക്കുന്ന ഭാവം ഏത്?

ദൈന്യത.
ആഹ്ലാദം.
വെറുപ്പ്.
ഇഷ്ടം.
      
“വിളക്ക് കത്തിപ്പതിനന്തിയായാൽ
 മിന്നാമിനുങ്ങും ത്വരയാർന്നിരിക്കേ,
 ദീനത്വമെന്തിന്നു നമുക്കുമാത്രം 
തീക്കോലുരയ്ക്കാൻ? തിരിയിൽക്കൊളുത്താൻ?”
  ഈ വരികളുടെ ആശയത്തിന് ഏറ്റവും ഇണങ്ങുന്ന പഴഞ്ചൊല്ല് ഏത്?
മിന്നുന്നതെല്ലാം പൊന്നല്ല.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
അണ്ണാറക്കണ്ണനും തന്നാലായത്.
ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം.                           

“കാലുകൾ തേഞ്ഞിട്ടുണ്ടിനിന്നവന്നും നെടുംനാള-
ക്കാലത്തിൻ കരാളമാം പാതകൾ താണ്ടിത്താണ്ടി.”
അടിവരയിട്ട് പദം സൂചിപ്പിക്കുന്ന അർഥം എന്ത്?

വണ്ടിക്കാരൻ ക്രൂരമായ പാതകളിൽ സഞ്ചരിക്കുന്നു.
വണ്ടിക്കാരൻ്റെ ജീവിതം ദുഷ്കരമാണ്.
വണ്ടിക്കാരന്റെ പാതകൾ ദുഷ്കരമായിരുന്നു.

“മന്നിൻ്റെ നിലയ്ക്കാത്ത പ്രഹരം സഹിക്കയാൽ” 
അടിവരയിട്ട പദം പിരിച്ചെഴുതിയാൽ

 മന്ന്,ഇന്റെ.
മന്നി,ഇൻ്റെ.
മന്നി,ൻ്റെ.
മന്നും,ഇൻ്റെ.


7 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് രണ്ടു വരിയിൽ ഉത്തരം എഴുതുക.
(2×1=1)


      7.”ശുഭം പ്രതീക്ഷിപ്പവനേതു രാവും
           സൂര്യാംശുദീപ്തം പകൽപോലെതന്നെ.”
 വരികളിൽ നിന്ന് വ്യക്തമാക്കുന്ന രണ്ട് ആശയങ്ങൾ എഴുതുക.

      8.”ദുർവിധി കുടിച്ചെന്നും മിഴിനീർ വറ്റിക്കയാൽ-
           നിർവികാരങ്ങളാണക്കണ്ണുകൾ നിർജീവങ്ങൾ.”
          വണ്ടിക്കാരന്റെ ദുഃഖങ്ങൾ അനുഭവിച്ചുള്ള ജീവിതത്തെ അവതരിപ്പിക്കാൻ ഈ വരികൾ സമർത്ഥമാണോ? നിങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കുക.


9 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക.
(4×3=12)

      9. ”നാലുപേർ - അല്ലാ - നാലു കാളകൾ - പഴന്തുണി 
          മൂടിയ മരക്കട്ടിൽ പേറി മുന്നേറീടുന്നു!”
 ഈ വരികളിൽ വ്യക്തമാകുന്ന തൊഴിലാളിയുടെ ജീവിതത്തെ, പാഠഭാഗത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുക.

      10. “സമുദായസ്ഥാപനങ്ങൾക്കുമാത്രമേ ഇപ്പോൾ ധൂർത്താചാരങ്ങളെ സാമാന്യനിലയിലേക്ക് ഇറക്കി കൊണ്ടുവരാൻ കഴിയൂ”
(എം.എൻ വിജയൻ)

“അനാവശ്യമായ ധനവ്യയം ഒരു മംഗള കർമ്മത്തിനും പാടില്ല.” 
(ശ്രീനാരായണഗുരു)

മുകളിൽ സൂചിപ്പിച്ച രണ്ട് പ്രസ്താവനകളേയും മുൻനിർത്തി സമുദായ സംഘടനകൾക്ക് എപ്രകാരമാണ് ആർഭാടത്തെ കുറയ്ക്കുവാൻ കഴിയുന്നതെന്ന് വിശദമാക്കുക.
    
      11. “വിളക്ക് കത്തിപ്പതിനന്തിയായാൽ
                മിന്നാമിനുങ്ങും ത്വരയാർന്നിരിക്കേ,
                ദീനത്വമെന്തിന്നു നമുക്കുമാത്രം 
               തീക്കോലുരയ്ക്കാൻ? തിരിയിൽക്കൊളുത്താൻ?”
            ഇവിടെ അലസത ഉപേക്ഷിച്ച് ലോക നന്മയ്ക്കായി പ്രവർത്തിക്കണമെന്നാണോ കവി വ്യക്തമാക്കുന്നത്? വിശകലനം കുറിപ്പ് തയ്യാറാക്കുക.


12 മുതൽ 14വരെ യുള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രം അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക.
(6×1=6)



      12. ‘കാളകൾ’ എന്ന കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
 
      13. ശുഭാപ്തി വിശ്വാസമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ‘വിശ്വം ദീപമയം’ എന്ന കവിതയുടെ ആശയത്തെ ആധാരമാക്കി പ്രസ്തുത വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.

      14. “ഉള്ളവൻ ആർഭാടമാകുന്നു സ്വന്തം തെളിവ്. പതിനൊന്ന് ആനയുള്ള ദൈവം ആനയില്ലാത്ത മറ്റു ദൈവങ്ങളെക്കാൾ എത്രയോ വലിയവൻ. മത്സരിക്കുന്ന പാവങ്ങൾ പതുക്കെ പാപ്പരായിത്തീരും. അവർക്ക് മാത്രമായി മീനിന്റെ വില കുറയുകയുമില്ല. വർത്തമാനകാല സമൂഹവും ആർഭാടകരമായ ജീവിതത്തിന് പ്രാധാന്യം നൽകുന്നു. ലളിത ജീവിതത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് “സമൂഹവും ആഡംബര ജീവിതവും” എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.



Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ