ലതി കളി വടക്കേ മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ കളിയാണ് ലതി കളി. വിസ്മൃതിയിലേക്കാണ്ടുപോകുന്ന നാടൻ കളികളിൽ ഒന്നാണിത്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള കളിയായാണിത് അറിയപ്പെടുന്നതെങ്കിലും പൊതുവേ എല്ലാ കാലത്തും കുട്ടികൾ ലതി കളിച്ചു വന്നിരുന്നു. ആൺ കുട്ടികളാണിതു കളിച്ചു വന്നിരുന്നത്. ക്രിക്കറ്റുമായി ഒരു വിദൂരസാമ്യം അവകാശപ്പെടാവുന്ന കളിയാണു ലതി കളി. കളിക്കുന്ന വിധം ലതി കളിക്കാൻ ചുരുങ്ങിയത് മൂന്നുപേരെങ്കിലും ആവശ്യമാണ്. ചെറിയ പരന്ന കല്ലുകളെയാണ് ലതി എന്നു പറയുന്നത്. കല്ലിനു പകരമായി ചിരട്ടകളും ഉപയോഗിക്കാറുണ്ട്. പത്തിനു മുകളിലും ഇരുപതിനു താഴെയുമായുള്ള ഒറ്റസംഖ്യകളായാണ് ലതി വെയ്ക്കുന്നത്. ഒരു കല്ലിനു മീതേ മറ്റൊന്നായി എല്ലാ ലതികളും വീഴാതെ വെയ്ക്കുന്നു. ലതി വെച്ച സ്ഥലത്തു നിന്നും ഒരു നിശ്ചിത ദൂരത്തിൽ വര വരച്ചശേഷം, ആ വരയ്ക്കപ്പുറത്തു നിന്നും ഒരാൾ പന്തെറിഞ്ഞ് ലതികളെ വീഴ്ത്തുന്നു. ഒരാൾക്കു മൂന്നു പ്രാവശ്യം മാത്രമേ പന്തെറിയാൻ പറ്റുകയുള്ളൂ. ഓണക്കാലങ്ങളിൽ ഇതിനുവേണ്ടി ഓലപ്പന്താണുപയോഗിച്ചിരുന്നത്. എന്നാൽ മറ്റുള്ള അവസരങ്ങളിലും സ്കൂളുകളിലും കുട്ടികൾ കടലാസുകൾ ചുരുട്ടിപ...
കൃഷ്ണനാട്ടം അവതരണരീതി ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട് ആടി തീർക്കാവുന്ന രീതിയിലാണ് കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്. ഇവ ക്രമപ്രകാരം 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'ബാണയുദ്ധം', 'വിവിദവധം', 'സ്വർഗാരോഹണം' എന്നിവയാണ്. ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം 'അവതാരം' കൂടി ആടാറുണ്ട്. കൂട്ടിയാട്ടത്തിൽ നിന്ന് അലങ്കാരവും വസ്ത്രരീതികളും സ്വാംശീകരിച്ച കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണങ്ങളാണ്. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ശംഖ്, ഇലത്താളം എന്നിവ. കഥകളിയുടെ പല അംശങ്ങളും കൃഷ്ണനാട്ടത്തിൽ നിന്നു സ്വീകരിച്ചതാണ് (ഒന്നിൽ കൂടുതൽ പിൻപാട്ടുകാർ, കിരീടാലങ്കാരം ഇത്യാദി). കൃഷ്ണാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്...
മലയാള സിനിമയിലെ ഭിന്നശേഷി കാഴ്ചപ്പാടുകൾ ( 2020 വരെയുള്ള സിനിമകളെ മുൻനിർത്തിയുള്ള പഠനം ) ബാലൻ മുതൽ അജഗജാന്തരം വരെയുള്ള സിനിമകൾ പരിശോധന നടത്തിയാൽ ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകുന്ന വസ്തുതയാണ് മലയാള സിനിമയുടെ ഗണ്യമായ വളർച്ച എന്നത്. പ്രമേയത്തിൽ ആകട്ടെ സാങ്കേതികവിദ്യയിൽ ആകട്ടെ അവതരണത്തിൽ ആകട്ടെ അനുദിനം മുന്നോട്ട് നീങ്ങുന്നുണ്ട്. ഇന്നത്തെ സിനിമകൾക്ക് പാടമോ,പുഴയോ, ഗ്രാമീണ പശ്ചാത്തലമോ, ഗ്രാമീണതയോ,നന്മ നിറഞ്ഞ കഥാപത്രങ്ങളോ വേണമെന്നില്ല. സമകാലിക ചുറ്റുപാടുകളുമായിട്ട് ഇറങ്ങി ചെന്ന് പ്രേക്ഷകൻ്റെ കണ്ണായിട്ട് (പ്രേക്ഷകൻ്റെ അഭിലാഷങ്ങളുടെ കണ്ണല്ല) മാറുകയാണ് സിനിമ. അതുകൊണ്ട് തന്നെ എല്ലാത്തരം വാർപ്പുമാതൃകകളിൽ നിന്നും മുക്തി നേടുകയാണ് മലയാള സിനിമ. എടുത്ത് പറയേണ്ടത് മലയാള സിനിമയിലെ നായക-നായിക സങ്കല്പങ്ങൾക്കുണ്ടായ മാറ്റങ്ങൾ തന്നെയാണ്. ‘ചിറകൊടിഞ്ഞ കിനാക്കളിൽ’ കാലാകാലങ്ങളായുള്ള മലയാള സിനിമയിലെ നായകന്മാരുടെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഏഴടി ഉയരവും വിരിഞ്ഞ നെഞ്ചളവും ഉറച്ച ശബ്ദവും വരേണ്യ ഭാവകത്വവും പ്രകടിപ്പിക്കുന്നതാണ് മലയാളത്തിലെ നായക സങ്കല്പം. എന്നാൽ നായിക സങ്കല്പമാവട്ടെ, വെളുത്തു ...
Comments
Post a Comment