ലതി കളി വടക്കേ മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ കളിയാണ് ലതി കളി. വിസ്മൃതിയിലേക്കാണ്ടുപോകുന്ന നാടൻ കളികളിൽ ഒന്നാണിത്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള കളിയായാണിത് അറിയപ്പെടുന്നതെങ്കിലും പൊതുവേ എല്ലാ കാലത്തും കുട്ടികൾ ലതി കളിച്ചു വന്നിരുന്നു. ആൺ കുട്ടികളാണിതു കളിച്ചു വന്നിരുന്നത്. ക്രിക്കറ്റുമായി ഒരു വിദൂരസാമ്യം അവകാശപ്പെടാവുന്ന കളിയാണു ലതി കളി. കളിക്കുന്ന വിധം ലതി കളിക്കാൻ ചുരുങ്ങിയത് മൂന്നുപേരെങ്കിലും ആവശ്യമാണ്. ചെറിയ പരന്ന കല്ലുകളെയാണ് ലതി എന്നു പറയുന്നത്. കല്ലിനു പകരമായി ചിരട്ടകളും ഉപയോഗിക്കാറുണ്ട്. പത്തിനു മുകളിലും ഇരുപതിനു താഴെയുമായുള്ള ഒറ്റസംഖ്യകളായാണ് ലതി വെയ്ക്കുന്നത്. ഒരു കല്ലിനു മീതേ മറ്റൊന്നായി എല്ലാ ലതികളും വീഴാതെ വെയ്ക്കുന്നു. ലതി വെച്ച സ്ഥലത്തു നിന്നും ഒരു നിശ്ചിത ദൂരത്തിൽ വര വരച്ചശേഷം, ആ വരയ്ക്കപ്പുറത്തു നിന്നും ഒരാൾ പന്തെറിഞ്ഞ് ലതികളെ വീഴ്ത്തുന്നു. ഒരാൾക്കു മൂന്നു പ്രാവശ്യം മാത്രമേ പന്തെറിയാൻ പറ്റുകയുള്ളൂ. ഓണക്കാലങ്ങളിൽ ഇതിനുവേണ്ടി ഓലപ്പന്താണുപയോഗിച്ചിരുന്നത്. എന്നാൽ മറ്റുള്ള അവസരങ്ങളിലും സ്കൂളുകളിലും കുട്ടികൾ കടലാസുകൾ ചുരുട്ടിപ...
Comments
Post a Comment