സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ
സെൻ്റ് ഗൊറേറ്റീവ്
മലയാളം - കേരളപാഠാവലി
സിദ്ധി ശോധകം
ക്ലാസ്സ് - 9
സമയം - 45 മിനിറ്റ്
ആകെ മാർക്ക് - 25
ഒരു മാർക്കിന് ഉത്തരമെഴുതുക (1×3=3)
“തൂമ” എന്ന വാക്കിൻ്റെ അർത്ഥം എന്ത്?
ഭംഗി
നിലാവ്
സഹോദരി
ജലം
അമ്മ എന്ന കഥ മുന്നോട്ട് വെക്കുന്ന സാമൂഹിക സാഹചര്യം എന്താണ്?
ധൂർത്തയായ അമ്മ
ഒറ്റപ്പെടുന്ന വാർധക്യം
വാർദ്ധക്യത്തിലെ രോഗങ്ങൾ
വാർദ്ധക്യത്തിലെ സന്തോഷങ്ങൾ
കറുത്ത തിരശ്ശീലയിലെ സുഷിരങ്ങൾ ആയിട്ട് എന്തിനെ കാണുന്നു?
തണുത്ത കാറ്റ്
ഇരുട്ട്
നക്ഷത്രങ്ങൾ
ചന്ദ്രനും നക്ഷത്രങ്ങളും
രണ്ട് മാർക്കിൻ്റെ ചോദ്യങ്ങൾ(2×2=4)
“അല്ലലെതെന്തു കഥയിത് കഷ്ടമേ
അല്ലലാലങ്ങു ജാതി മറന്നിതോ” - എന്ന് ആര് ആരോട് പറയുന്നു? കാവ്യസന്ദർഭം വ്യക്തമാക്കുക.
ഡോ.കെ യുടെ കഥാപാത്ര നിരൂപണം തയ്യാറാക്കുക.
അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക (4×3=12)
“കേരളം ഒരു ഭ്രാന്താലയമാണ്”
- വിവേകാനന്ദൻ.
സുകൃതഹാരത്തെ മുൻനിർത്തി പ്രസ്തുത പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
പാൽക്കാരൻ ബൊലേറാം പോലീസുകാരനിൽ നിന്നും തൻ്റെ പ്രവൃത്തിയിലൂടെ എത്രമാത്രം വ്യത്യാസപ്പെട്ടു നിൽക്കുന്നു.വ്യക്തമാക്കുക.
“വന്യജീവി സംരക്ഷണം” എന്ന വിഷയത്തെ ആധാരമാക്കി പോസ്റ്റർ തയ്യാറാക്കുക.
ഒരു പുറത്തിൽ ഉത്തരമെഴുതുക (6×1=6)
“അമ്മ” എന്ന കഥ മുന്നോട്ട്
വെക്കുന്ന സാമൂഹിക സാഹചര്യങ്ങൾ എന്തൊക്കെ?
Comments
Post a Comment