മാനവികതയുടെ മഹാഗാഥകൾ

 പ്രളയക്കെടുതിയെ അതിജീവിച്ച കേരളത്തിന്റെ പ്രതീകമാണ് ചേക്കുട്ടി പാവകൾ. അതിജീവനത്തിന്റെ സന്ദേശവാഹകരാണ് ഈ പാവകൾ. "ചേറിനെ അതിജീവിച്ച കുട്ടി" എന്നതാണ് 'ചേക്കുട്ടി' എന്ന പേരിനാൽ ഉദ്ദേശിക്കുന്നത്. ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള വേറിട്ട ആശയമാണ് ചേക്കുട്ടിയുടെ പിറവിക്ക് പിന്നിൽ. കൊച്ചിയിൽ നിന്നുള്ള ലക്ഷ്മി, ഗോപിനാഥ് എന്നിവരാണ് ചേക്കുട്ടി പാവകളുടെ സൃഷ്ടിക്കു പിന്നിൽ.

വെള്ളം കയറി ചെളി പിടിച്ച സാരിയും മുണ്ടും ഉൾപ്പെടെയുള്ള തുണികളാണ് ക്ലോറിനേറ്റ് ചെയ്തു കഴുകി വൃത്തിയാക്കിയ ശേഷം പാവ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. 1500 രൂപ വിലയുള്ള ഒരു സാരിയിൽ നിന്ന് 250-360 ചേക്കുട്ടി പാവകളാണ് നിർമ്മിക്കുന്നത്. ഒരു മുണ്ടിൽ നിന്നും 140 പാവകൾ വരെ നിർമ്മിക്കുന്നു. ഒരു ചേക്കുട്ടി പാവക്ക് 25 രൂപയാണു വിലയായി നിശ്ചയിച്ചിരുന്നത്. 

തിരുത്തുക

ചെളിയിൽ പുതഞ്ഞുപോയ ചേന്ദമംഗലത്തെ കൈപിടിച്ചു കയറ്റുന്ന മുന്നേറ്റങ്ങളിൽ ഏറ്റവും മനോഹരമായ ആശയമായിരുന്നു ചേക്കുട്ടി പാവകൾ. ഒരുപക്ഷേ, കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുളള അതിജീവനത്തിലെ ഏറ്റവും സർഗാത്മകമായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. ചെറിയൊരു കാലയളവിനുളളിൽ 16 ലക്ഷം രൂപയുടെ പാവകൾക്കുള്ള ഓർഡറാണ് ലഭിച്ചത്. 

തിരുത്തുക

ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകൾക്ക് പുനർജീവൻ നൽകാനായി കൊച്ചിയുടെ തെരുവുകളിൽ ആരംഭിച്ച ചേക്കുട്ടി പാവ മേക്കിങ് വർക്ക്‌ ഷോപ്പുകൾ ജില്ലകളും സംസ്ഥാനങ്ങളും കടന്ന് അങ്ങ് അമേരിക്ക വരെയെത്തി. വളണ്ടിയർമാരും സ്കൂളുകളും റെസിഡൻസ് അസോസിയേഷനുകളും അയൽപ്പക്ക കൂട്ടായ്മകളുമൊക്കെ ചേക്കുട്ടി നിർമ്മാണത്തിനായി മുന്നോട്ട് വന്നു. ഡൽഹിയിലെ ജെ എൻ യു ക്യാമ്ബസും കൊച്ചിയിലെ ഇൻഫോ പാർക്കും എന്നു തുടങ്ങി കാലിഫോർണിയ ഫ്രീമോണ്ടിലെ എലിസബത്ത് പാർക്കിലെ മലയാളി കൂട്ടായ്മയിൽ നിന്നു വരെ ചേക്കുട്ടി പാവകൾ പിറന്നു. അങ്ങനെയങ്ങനെ ചേക്കുട്ടി എന്ന ചേറിലെ കുട്ടി ഒരു 'ഇന്റർനാഷണൽ' കുട്ടിയായി വളർന്ന സ്നേഹഗാഥയ്ക്ക് കൂടിയാണ് പ്രളയാനന്തര കേരളം സാക്ഷിയായത്.

തിരുത്തുക

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ