തേർഡ് സെമസ്റ്റർ

 ജി.ജി.എച്ച്.എസ്സ്.എസ്സ് പേരൂർക്കട

പതിനഞ്ചാം ദിവസം 10-11-23

സ്കൂൾ ദിനക്കുറിപ്പ്

ആകെ 10 മിനിറ്റ് മാത്രം പഠിപ്പിക്കുവാൻ  ലഭിച്ച ദിവസമാണ് ഇന്നത്തേത്.ക്ലാസ്സിൽ കയറി പതിനഞ്ചാമത്തെ മിനിറ്റ് കൊണ്ട് ക്ലാസ് അവസാനിപ്പിക്കേണ്ടതായി വന്നു.ശിശുദിന റാലിയെ കുറിച്ചും അതിന്റെ വിശദാംശങ്ങളെ കുറിച്ചും വിശദീകരിക്കുവാൻ അധ്യാപികമാർ ക്ലാസിൽ വന്നിരുന്നു. വിശദീകരണം കഴിയുന്നതിനു മുൻപേ ക്ലാസ് സമയവും . 'മാനവികതയുടെ തീർത്ഥം' എന്ന പാഠഭാഗം വായിച്ചു തുടങ്ങി കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞതിനു ശേഷം ചർച്ചയിലേക്ക് കടക്കുവാൻ തുടങ്ങിയപ്പോഴേക്കും ക്ലാസ് അവസാനിച്ചു.അവസാനത്തെ പിരീഡ് ഒൻപത് സിയും പഠിപ്പിക്കുവാൻ ലഭിച്ചിരുന്നില്ല.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ