ഫോർത്ത് സെമസ്റ്റർ
സെൻ്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ഇരുപതാം ദിവസം 11-07-24
സ്കൂൾ ദിനക്കുറിപ്പ്
ജനറൽ അധ്യാപകനായ ജിജി സർ ക്ലാസ്സ് നിരീക്ഷണത്തിനായി എത്തിയ ദിവസമായിരുന്നു. 9B യിലായിരുന്നു നിരീക്ഷണത്തിനെത്തിയത്. ഒരു പിരീഡ് മുഴുവനായും രണ്ടാമത്തെ പിരീഡിൽ സർ വന്നിരുന്നു.വളരെ കാര്യക്ഷമമായി തന്നെ സാർ ക്ലാസ്സ് നിരീക്ഷിക്കുന്നു എന്ന ബോധ്യം ക്ലാസ്സിൽ ഉടനീളം എനിക്കുണ്ടായിരുന്നു.എന്തെന്നാൽ വീഡിയോ ആകട്ടെ ഞാൻ പറയുന്നതാകട്ടെ സാർ നല്ലോണം ശ്രദ്ധിച്ചിരുന്നു.കുട്ടികളുടെ നോട്ടുകൾ പരിശോധിക്കുകയും എൻ്റെ പേര് കുട്ടികളോട് ചോദിക്കുകയും എന്നെ പ്രതിയുള്ള അഭിപ്രായം ആരായുകയും അധ്യാപനത്തെ പറ്റി കുട്ടികളോട് സംസാരിച്ച് എന്നെ അഭിനന്ദിക്കുകയും ചെയ്ത ശേഷമാണ് സർ പോയത്. 4.45 ന് ഇന്നത്തെ വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞു.
Comments
Post a Comment