ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ഇരുപത്തി രണ്ടാം ദിവസം 17-07-24
സ്കൂൾ ദിനക്കുറിപ്പ്
കുട്ടികൾക്ക് പരീക്ഷയുള്ള ദിവസമായിരുന്നു. രാവിലെയും ഉച്ചയ്ക്കും ആയിട്ടാണ് കുട്ടികൾക്ക് പരീക്ഷ നടന്നിരുന്നത്. ആയതിനാൽ പരീക്ഷാ ഡ്യൂട്ടി അല്ലാതെ ക്ലാസ്സുകൾ എടുക്കുവാൻ കഴിഞ്ഞില്ല.9.45 മുതൽ 10.45 വരെയും1.45 മുതൽ 2.45 വരെയും ആയിരുന്നു പരീക്ഷ.എൻ്റെ പിരീഡുകൾ നഷ്ടമായി എങ്കിലും നാലാമത്തെ പിരീഡിന്റെ പകുതിയായപ്പോൾ 9 സി യിൽ പഠിപ്പിക്കുവാൻ അവസരം ലഭിച്ചു.പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ എന്ന പാഠഭാഗത്തിന്റെ ചുവടുപിടിച്ച് പരിസ്ഥിതി പ്രമേയ കൃതിയിലേക്കും പരിസ്ഥിതി സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്കും ചർച്ച നീണ്ടു എന്നല്ലാതെ പാഠഭാഗ ചർച്ചകൾ സാധ്യമായില്ല.
Comments
Post a Comment