ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ഒന്നാം ദിവസം 12-06-24
സ്കൂൾ ദിനക്കുറിപ്പ്
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്-ലെ ആദ്യത്തെ ദിനമായിരുന്നു. പത്ത് പേരായിരുന്നു ടീച്ചിങ് പ്രാക്ടീസിനായിട്ട് ഇവിടെ വന്നിട്ടുള്ളത്. രാവിലെ അറ്റൻഡൻസ് ബുക്ക് ഹെഡ്മിസ്ട്രസിന് കൈമാറിയിരുന്നു. എന്തൊക്കെയാണ് സ്കൂളിൽ ചെയ്യേണ്ടതെന്ന് ടീച്ചർ പറഞ്ഞു തന്നു. അധികമായി കയറേണ്ടുന്ന ക്ലാസിന്റെ ലിസ്റ്റുകളും രാവിലെ വാങ്ങി. ആദ്യ ദിവസം പീരീഡിൽ എനിക്കുള്ള ക്ലാസ്സിലൊക്കെയും പോയി. കുട്ടികളെ പരിചയപ്പെടുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാ കുട്ടികളോടും തങ്ങളുടെ വിനോദങ്ങൾ (ഹോബികൾ) എഴുതുവാൻ മാത്രമായിരുന്നു ആദ്യദിവസം ആവശ്യപ്പെട്ടത്. പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ഏകകത്തിന്റെ ഉള്ളടക്കവും ചർച്ച ചെയ്തു. അധികമായി കിട്ടിയ ക്ലാസുകളിൽ പാഠപുസ്തകം വായിപ്പിച്ചു. അവിടുത്തെ അധ്യാപികയും ക്ലാസിൽ കയറുമായിരുന്നു. നന്നായി തന്നെ ഇന്നത്തെ ദിവസം കൈകാര്യം ചെയ്തു.
Comments
Post a Comment