തേർഡ് സെമസ്റ്റർ

 ജി.ജി.എച്ച്.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട

ഇരുപത്തിയാറാം ദിവസം 29-11-23

സ്കൂൾ ദിനക്കുറിപ്പ് 

വളരെയേറെ സംതൃപ്തി തോന്നിയ ദിവസമാണ്. വിചാരിച്ചതിൽ കൂടുതൽ പഠിപ്പിക്കാൻ സാധിച്ചു. ഇന്ന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. ശാസ്ത്രമേളയെ തുടർന്ന് വെള്ളിയാഴ്ച സ്കൂളിന് അവധി ആണെന്നും വ്യാഴാഴ്ച അഞ്ചു മുതൽ എട്ട് വരെയുള്ള കുട്ടികൾ വരേണ്ടതില്ല എന്നും, തിങ്കളാഴ്ച ഭക്ഷ്യമേളയും സ്കൂൾ ഇലക്ഷനുമാണ് എന്നായിരുന്നു അസംബ്ലിയിൽ പറഞ്ഞത്. കലോത്സവത്തിന് പങ്കെടുത്ത് സമ്മാനം ലഭിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും ഇന്ന് നടന്നിരുന്നു.ഡിസംബർ 13ന് അർധ വാർഷിക പരീക്ഷ നടക്കുമെന്ന് പ്രധാന അധ്യാപിക കുട്ടികളെ അറിയിച്ചു.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ