ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ഇരുപത്തി ഏഴാം ദിവസം 25-07-24
സ്കൂൾ ദിനക്കുറിപ്പ്
വളരെ സന്തോഷം തോന്നിയ ദിവസമായിരുന്നു. 9എ-ൽ കുട്ടികൾക്ക് ഒരു പ്രവർത്തനം നൽകിയിരുന്നു.ആനഡോക്ടർ എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തി മാസികകൾ, പോസ്റ്റർ,പ്ലക്കാർഡ്, ഇല്ലൻ്റ് കാർഡ്,സ്റ്റിൽ മോഡൽ നിർമ്മാണം തുടങ്ങിയ സർഗാത്മകമായ പ്രവർത്തനങ്ങൾ നൽകിയിരുന്നു. ഇന്നായിരുന്നു അവ പ്രദർശിപ്പിക്കേണ്ടത്.എന്റെ കണ്ണുകളെ വിശ്വസിപ്പിക്കുവാൻ ഞാൻ ഏറെ പണിപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നത്തേത്. ആറ് മാസികകൾ, മൂന്ന് സംഘപ്രവർത്തനം, മൂന്ന് വ്യക്തിപരം) മൂന്ന് ചാർട്ടുകൾ, മൂന്ന് സ്റ്റിൽ മോഡലുകൾ,ചിത്രങ്ങൾ,ഒറിഗാമികൾ,പോസ്റ്റർ, പ്ലക്കാർഡ് തുടങ്ങി പ്രദർശനശാലയ്ക്ക് ആവശ്യമായതൊക്കെയും അവർ കാഴ്ചവെച്ചു. ഏത് രീതിയിൽ പറഞ്ഞാലും അധികമായി പോവില്ല എന്ന തരത്തിലെ അനുഭവങ്ങളും അനുഭൂതികളുമാണ് കുട്ടികൾ സമ്മാനിച്ചത്. പെൺകുട്ടികളാണ് കൂടുതലും പ്രവർത്തിച്ചത്. ആൺകുട്ടികൾ അധികം പ്രവർത്തിച്ചില്ല എങ്കിലും അവർ പെൺകുട്ടികൾ ചെയ്ത പ്രവർത്തികളിൽ തെറ്റ് കണ്ടെത്തുന്നതിൽ വ്യാപൃതരാവുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു. ആൺകുട്ടികളിലെ ഇത്തരം പ്രവണതകൾ എതിർക്കപ്പെടേണ്ടവയയതിനാൽ കുട്ടികളെ അവരുടെ മനോഭാവത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു.ശ്രമങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടില്ല.4.50 ന് വൈകുന്നേരത്തെ ഡ്യൂട്ടി അവസാനിച്ചു.
Comments
Post a Comment