ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
മുപ്പതാം ദിവസം 30-07-24
സ്കൂൾ ദിനക്കുറിപ്പ്
സ്കൂളിൽ സ്പോർട്സ് ഡേ(കായിക ദിനം) ആയതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല. ഓരോ അധ്യാപകർക്കും ഓരോ ചുമതല ഉണ്ടായിരുന്നു. ഷോർട്ട്പുട്ട് ഇനത്തിലായിരുന്നു എന്നെ നിയോഗിച്ചത്.കുട്ടികളെ നിരീക്ഷിക്കുക, ക്രമീകരിക്കുക,ഗ്രൗണ്ടിൽ അടയാളപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ആയിരുന്നു എന്നിൽ നിക്ഷിപ്തമായത്.രാവിലെ തന്നെ സിദ്ധിശോധക മാർക്കിന്റെ അടിസ്ഥാനത്തിൽ പുറകോട്ട് നിൽക്കുന്ന പത്ത് കുട്ടികൾക്ക് നിദാന ശോധകം നടത്തി.10 മാർക്കിന്റെ പരീക്ഷയായിരുന്നു. 15 മിനിറ്റ് സമയം മാത്രം ആവശ്യമായി വരുന്ന പരീക്ഷ.
Comments
Post a Comment