ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്

മുപ്പത്തി ഒന്നാം ദിവസം 31-07-24

സ്കൂൾ ദിനക്കുറിപ്പ് 

അധ്യാപന പരിശീലനത്തിന്റെ അവസാന ദിവസം. കണ്ണുനീരിൽ കുതിർന്ന ദിവസമായിരുന്നു. പരിഹാരബോധനം നൽകി. ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളുടെ ആകെത്തുക ആയ ആശയം ചർച്ച ചെയ്തു. പരീക്ഷ എഴുതേണ്ടുന്ന രീതിയും കുട്ടികളോട് ചർച്ച ചെയ്തു.തുടർന്ന് കുട്ടികൾക്ക് മധുരം നൽകുകയും 9 സി,എ ക്ലാസ്സിലെ കുട്ടികൾക്ക് അവർ ചെയ്ത അധിക പ്രവർത്തനങ്ങൾക്ക് സമ്മാനം നൽകി.സ്കൂളിലെ മലയാളത്തിലെ മൂന്ന് അധ്യാപകരോടും അധ്യാപിക എന്ന നിലയിലെ എൻ്റെ പ്രവർത്തനങ്ങളെ പറ്റി ചോദിച്ചറിഞ്ഞു. വരുത്തേണ്ടുന്ന മാറ്റങ്ങളെ  പറ്റി ചോദിച്ചറിഞ്ഞു. സ്കൂളിലെ എച്ച്.എം അവിടുത്തെ അധ്യാപകരുടെ സദസ്സിൽ സ്റ്റാഫ് റൂമിൽ വെച്ച് ഞങ്ങളുടെ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ഞങ്ങളുടെ പ്രതിനിധിയായി ഗ്രൂപ്പ് ലീഡർ മറുപടി പ്രസംഗം നടത്തി.കോളേജ് അധികൃതരുടെ നിർദ്ദേശപ്രകാരം സ്കൂളിൽ ചർച്ച ചെയ്തു തീർക്കേണ്ടുന്നതായ ചുമതലകൾ ചെയ്തു തീർത്ത ശേഷം സ്കൂളിൻ്റെ പടിയിറങ്ങി.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ