Day - 1
സമന്വയ കമ്മ്യൂണറ്റി ലിവിംഗ്ൻ്റെ ഒന്നാമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു രജിസ്ട്രേഷൻ ഉത്ഘാടന പരിപാടിയിലേക്കായി വേദി സജ്ജീകരിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടു. കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു ഉത്ഘാടനം കൃത്യം പത്തുമണിക്ക് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ സർ സമന്വയ ലിവിംഗ് ടുഗദർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഒപ്പം മുഖ്യ പ്രഭാഷണം നടത്തിയത് നാലാഞ്ചിറ വാർഡ് കൗൺസിലറായ ശ്രീ.ജോൺസൺ ജോസഫായിരുന്നു. ശ്രീ. ബ്രഹ്മനായകൻ സാറിൻ്റെ സാന്നിധ്യവും അദ്ദേഹത്തിൻ്റെ സെഷനും പരിപാടിക്ക് അർഥബോധം നല്കി. പരിപാടിക്ക് മാർതിയോഫിലസ് ബി.എഡ് കോളേജിൻ്റെ പ്രിൻസിപ്പൾ ഡോ. ജോജുജോൺ സർ സ്വാഗത പ്രസംഗം നല്കുകയും പി. ടി. എ പ്രസിഡൻ്റായ പൂവച്ചൽ നാസറും കോളേജ് യൂണിയൻ ചെയർമാൻ രഞ്ജിത ആശംസകൾ അറിയിച്ചു. പരിപാടിക്ക് നന്ദി അറിയിച്ചത് ക്യാമ്പ് കോർഡിനേറ്റർ ഡോ. ഷൈനി ജേക്കബ് മാം ആയിരുന്നു. പ്രോഗ്രാം കോർഡിനേറ്റർസ് കൃഷ്ണകുമാർ ശ്രുതി എന്നിവരാണ് . ഹോസ്പ്പിറ്റലിൽ എത്തുകയും ' SWATHI ' എന്ന പേരിൽ അവിടെ അരോഗ്യത്തെപ്പറ്റിയുള്ള ഒരു അവബോധ പരിപാടി ഉണ്ടായിരുന്നു. എമർജൻസി ഡിപ്പാർട്ടമെൻ്റിലെ HOD ആയി ഡോ. ഷിജുസ്റ്റാൻലി സാറായിരുന്നു ക്ലാസ്സെടുത്തത്. അടിയന്തരഘട്ടങ്ങളിൽ ഒരു ജീവൻ രക്ഷിക്കാൻ എന്തെല്ലാം ചെയ്യാം എന്നതിനെപ്പറ്റി വളരെ മികച്ചരീതിയിൽ ഊർജ്ജത്തോടെ സാർ ക്ലാസ്സെടുത്തു. പ്രഥമ ശുശ്രൂഷയെ പറ്റിയുള്ള പ്രാക്ടിക്കൽ ക്ലാസ്സും ഡെമോൺസ്ട്രേഷൻ ക്ലാസ്സും ഉണ്ടായിരുന്നു. ഷിജുസ്റ്റാൻലി സാറിൻ്റെ ക്ലാസ്സ് . സാറിന് ചെറിയൊരു സ്നേഹ സമ്മാനം നല്കി. എഡി ജിപി ശ്രീജിത്ത് എസ്.ഐപി എസ് സാറിൻ്റെ "Gender sensitization" എന്ന വിഷയത്തെ ആധാരമാക്കിയുള്ള വളരെ നല്ലൊരു ക്ലാസ്സുണ്ടായിരുന്നു. സ്വന്തം വ്യക്തിഗത അനുഭവങ്ങളും തൊഴിൽ രംഗത്തെ അനുഭവങ്ങളും അദ്ദേഹം പങ്ക് വെച്ച വളരെ മനോഹരമായ ഒരു ക്ലാസ്സിക്കിരുന്നു. ഞങ്ങളുടെ താമസ സൗര്യം ഗിരിദീപത്തിലായിരുന്നു.
Comments
Post a Comment