DAY - 3

 ഇന്ന് ക്ലാസ്സായിരുന്നില്ല പകരം സാമൂഹ്യസേവനമായിരുന്നു. E- TIMES എന്നായിരുന്നു പരിപാടിയുടെ പേര്. പ്രായമായ അമ്മമാർക്ക് തങ്ങളുടെ കയ്യിലുള്ള സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന വിധം പരിചയപ്പെടുത്തുക, ഓൺലൈൻ സേവനങ്ങളെ പ്രതി അവബോധം നല്കുക എന്നതായിരുന്നു പരിപാടിയുടെ അജണ്ട. ഏറെ പ്രിയപ്പെട്ടതും മൂല്യവത്തായതുമായ പ്രവർത്തനമായിരുന്നു അത്. തുടർന്ന് ഗാന്ധിഭവൻ സന്ദർശിക്കുകയും അതിനു ശേഷം അമ്മത്തൊട്ടിൽ കാണുന്നതിനും അതേപ്പറ്റി അറിയുന്നതിനുമായി അങ്ങോട്ടേക്ക് പോയി . 'സ്പർശം'  എന്നതായിരുന്നു അവിടുത്തെ പരിപാടിയുടെ പേര് . കൂട്ടിയെ ദത്ത് എടുക്കുന്നതിൻ്റേയും നല്കുന്നതിൻ്റേയും നിയമവശങ്ങൾ ഇത്തരം കുട്ടികളെ അവരെയെങ്ങനെ പരിപാലിക്കുന്നു എന്നതായിരുന്നു വിഷയം.

മാലിന്യനിർമ്മാർജ്ജനത്തെ ആധാരമാക്കിയൊരു സർവ്വേ രാജാജി നഗറിൽ നടത്തി. പല പല ചെറുസംഘങ്ങളായിട്ടാണ് ഞങ്ങൾ രാജാജി നഗറിലെത്തി സർവ്വേ നടത്തിയത്. ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ടു കഴിഞ്ഞ രാജാജി നഗർ അന്തേവാസകളെ ഒരു പരിധിയിൽ അടുത്തറിയുന്നതിനും മനസ്സിലാക്കുന്നതിനും സാധിച്ചു. 

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ