അന്താരാഷ്ട്ര എയ്ഡ്സ് ദിനം @ MTTC

 അന്താരാഷ്ട്ര എയ്ഡ്സ് ദിന (ഡിസംബർ1) ത്തോടനുബന്ധിച്ച് മാർ തിയോഫിലസ് ട്രെയിനിങ് കോളേജിൽ അവബോധന പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. സ്പെഷ്യൽ അസംബ്ലിക്ക് പുറമേ മലയാളം (ഓപ്ഷണൽ) ക്ലാസ്സിൽ ഒരു ചർച്ചയും ജനറൽ ക്ലാസ്സിൽ ജോജു സാറിൻ്റെ പ്രഭാഷണവും നടന്നു.ഓരോ ഓപ്ഷണൽ ക്ലാസ്സിലും ഉണ്ടാകാറുള്ള 'തോട്ട് ഓഫ് ദി ഡേ'യിൽ ഇന്ന് അവതരിപ്പിച്ച തോട്ട്  എയ്ഡ്സ് അവബോധനമാണ്.ഗോപികയാണ് ക്ലാസ്സിൽ അവതരിപ്പിച്ചത്. പവർ പോയിൻ്റ് പ്രസന്റേഷനോടു കൂടിയായിരുന്നു അവതരണം.2022 ലെ സന്ദേശം "ഇക്വിലൈസ്" ആണെന്ന് ഗോപിക പറഞ്ഞു. തോട്ടിനു ശേഷം പ്രസ്തുത വിഷയത്തെ സംബന്ധിക്കുന്ന ഒരു ചർച്ച കൂടി ക്ലാസ്സിൽ നടന്നു. ക്ലാസ് ട്യൂട്ടർ നദാനിയൻ സാറും വിദ്യാർത്ഥികളും ഒരുപോലെ ചർച്ചയിൽ പങ്കെടുത്തു. രോഗത്തെക്കുറിച്ച്, അതു പരത്തുന്ന വൈറസിനെ കുറിച്ച്, രോഗികൾ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾ, അത്തരം പ്രശ്നങ്ങൾ ചിത്രീകരിക്കപ്പെടുന്ന സിനിമകൾ, ഈ രോഗത്തെ എങ്ങനെയൊക്കെ തടയാം, ഏതൊക്കെ രീതിയിൽ എയ്ഡ്സ് രോഗം തെറ്റിദ്ധരിക്കപ്പെടുന്നു തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു ചർച്ചയിൽ. ഡ്രഗ്സ് ഉപയോഗം

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ