Posts

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ

             സെൻ്റ്ഗൊറേറ്റീവ്                      മലയാളം             (നിദാനശോധകം)  മാർക്ക് - 10                                  സമയം- 15മിനിറ്റ് പുണ്യശാലിനി എന്ന് ഭിക്ഷു ആരെയാണ് അഭിസംബോധന ചെയ്യുന്നത്? (1) ഏത് കഥാസമാഹാരത്തിൽ “അമ്മ” എന്ന കഥ ഉൾപ്പെടുന്നു? (1) തണുത്ത കാറ്റിനെ എഴുത്തുകാരൻ എന്തിനോട് ഉപമിക്കുന്നു? (1) ചേരുംപടി ചേർക്കുക. (4) ഭഗിനി - പറയുക തണ്ണീർ - സുന്ദരി ഓതുക - സഹോദരി തന്വി - ജലം ആനയുടെ കാലിൽ മുറിവ് പറ്റിയതെങ്ങനെ? (1) താഴെ കൊടുത്തവയിൽ നിന്നും ബോലേറാമിൻ്റെ സ്വഭാവ സവിശേഷത കണ്ടെത്തുക അനുകമ്പ ഇല്ലാത്ത പ്രകൃതം ആരെയും സഹായിക്കുന്ന പ്രകൃതം പണം തട്ടുന്ന ആൾ അമ്മയുടെ മകൻ (1) ആരുടെ ജീവിത കഥയാണ് ആനഡോക്ടർ? (1)

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

      സെൻ്റ് ഗൊറേറ്റീവ്  മലയാളം - കേരളപാഠാവലി           സിദ്ധി ശോധകം ക്ലാസ്സ് - 9                                               സമയം - 45 മിനിറ്റ്                                                ആകെ മാർക്ക് - 25 ഒരു മാർക്കിന് ഉത്തരമെഴുതുക (1×3=3) “തൂമ” എന്ന വാക്കിൻ്റെ അർത്ഥം എന്ത്? ഭംഗി നിലാവ് സഹോദരി ജലം അമ്മ എന്ന കഥ മുന്നോട്ട് വെക്കുന്ന സാമൂഹിക സാഹചര്യം എന്താണ്? ധൂർത്തയായ അമ്മ ഒറ്റപ്പെടുന്ന വാർധക്യം വാർദ്ധക്യത്തിലെ രോഗങ്ങൾ വാർദ്ധക്യത്തിലെ സന്തോഷങ്ങൾ കറുത്ത തിരശ്ശീലയിലെ സുഷിരങ്ങൾ ആയിട്ട് എന്തിനെ കാണുന്നു? തണുത്ത കാറ്റ് ഇരുട്ട് നക്ഷത്രങ്ങൾ ചന്ദ്രനും നക്ഷത്രങ്ങളും രണ്ട് മാർക്കിൻ്റെ ചോദ്യങ്ങൾ(2×2=4) “അല്ലലെതെന്തു കഥയിത് കഷ്ടമേ അല്ലലാലങ്ങു ജാതി മറന്നിതോ” - എന്ന് ആര് ആരോട് പറയുന്നു? കാവ്യസന്ദർഭം വ്യക്തമാക്കുക. ഡോ.കെ യ...

Digital text book article 2

  ലതി കളി വടക്കേ മലബാറിൽ‌ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ‌ കളിയാണ് ലതി കളി. വിസ്‌മൃതിയിലേക്കാണ്ടുപോകുന്ന നാടൻ‌ കളികളിൽ‌ ഒന്നാണിത്‌. ഓണാഘോഷത്തോടനുബന്ധിച്ചുള്ള കളിയായാണിത് അറിയപ്പെടുന്നതെങ്കിലും പൊതുവേ എല്ലാ കാലത്തും‌ കുട്ടികൾ‌ ലതി കളിച്ചു വന്നിരുന്നു. ആൺ‌ കുട്ടികളാണിതു കളിച്ചു വന്നിരുന്നത്. ക്രിക്കറ്റുമായി ഒരു വിദൂരസാമ്യം‌ അവകാശപ്പെടാവുന്ന കളിയാണു ലതി കളി. കളിക്കുന്ന വിധം ലതി കളിക്കാൻ‌ ചുരുങ്ങിയത് മൂന്നുപേരെങ്കിലും‌ ആവശ്യമാണ്. ചെറിയ പരന്ന കല്ലുകളെയാണ് ലതി എന്നു പറയുന്നത്. കല്ലിനു പകരമായി ചിരട്ടകളും‌‌ ഉപയോഗിക്കാറുണ്ട്. പത്തിനു മുകളിലും‌ ഇരുപതിനു‌ താഴെയുമായുള്ള ഒറ്റസംഖ്യകളായാണ്‌ ലതി വെയ്ക്കുന്നത്. ഒരു കല്ലിനു മീതേ മറ്റൊന്നായി എല്ലാ ലതികളും‌ വീഴാതെ വെയ്ക്കുന്നു. ലതി വെച്ച സ്ഥലത്തു നിന്നും‌ ഒരു നിശ്ചിത ദൂരത്തിൽ‌ വര വരച്ചശേഷം‌, ആ വരയ്‌ക്കപ്പുറത്തു നിന്നും‌ ഒരാൾ‌ പന്തെറിഞ്ഞ്‌ ലതികളെ വീഴ്‌ത്തുന്നു. ഒരാൾ‌ക്കു മൂന്നു പ്രാവശ്യം‌ മാത്രമേ പന്തെറിയാൻ‌ പറ്റുകയുള്ളൂ. ഓണക്കാലങ്ങളിൽ‌ ഇതിനുവേണ്ടി ഓലപ്പന്താണുപയോഗിച്ചിരുന്നത്. എന്നാൽ‌ മറ്റുള്ള അവസരങ്ങളിലും‌ സ്‌കൂളുകളിലും‌ കുട്ടികൾ‌ കടലാസുകൾ‌ ചുരുട്ടിപ...

ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ് മുപ്പത്തി ഒന്നാം ദിവസം 31-07-24 സ്കൂൾ ദിനക്കുറിപ്പ്  അധ്യാപന പരിശീലനത്തിന്റെ അവസാന ദിവസം. കണ്ണുനീരിൽ കുതിർന്ന ദിവസമായിരുന്നു. പരിഹാരബോധനം നൽകി. ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളുടെ ആകെത്തുക ആയ ആശയം ചർച്ച ചെയ്തു. പരീക്ഷ എഴുതേണ്ടുന്ന രീതിയും കുട്ടികളോട് ചർച്ച ചെയ്തു.തുടർന്ന് കുട്ടികൾക്ക് മധുരം നൽകുകയും 9 സി,എ ക്ലാസ്സിലെ കുട്ടികൾക്ക് അവർ ചെയ്ത അധിക പ്രവർത്തനങ്ങൾക്ക് സമ്മാനം നൽകി.സ്കൂളിലെ മലയാളത്തിലെ മൂന്ന് അധ്യാപകരോടും അധ്യാപിക എന്ന നിലയിലെ എൻ്റെ പ്രവർത്തനങ്ങളെ പറ്റി ചോദിച്ചറിഞ്ഞു. വരുത്തേണ്ടുന്ന മാറ്റങ്ങളെ  പറ്റി ചോദിച്ചറിഞ്ഞു. സ്കൂളിലെ എച്ച്.എം അവിടുത്തെ അധ്യാപകരുടെ സദസ്സിൽ സ്റ്റാഫ് റൂമിൽ വെച്ച് ഞങ്ങളുടെ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ഞങ്ങളുടെ പ്രതിനിധിയായി ഗ്രൂപ്പ് ലീഡർ മറുപടി പ്രസംഗം നടത്തി.കോളേജ് അധികൃതരുടെ നിർദ്ദേശപ്രകാരം സ്കൂളിൽ ചർച്ച ചെയ്തു തീർക്കേണ്ടുന്നതായ ചുമതലകൾ ചെയ്തു തീർത്ത ശേഷം സ്കൂളിൻ്റെ പടിയിറങ്ങി.

ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ് മുപ്പതാം ദിവസം 30-07-24 സ്കൂൾ ദിനക്കുറിപ്പ്  സ്കൂളിൽ സ്പോർട്സ് ഡേ(കായിക ദിനം) ആയതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല. ഓരോ അധ്യാപകർക്കും ഓരോ ചുമതല ഉണ്ടായിരുന്നു. ഷോർട്ട്പുട്ട് ഇനത്തിലായിരുന്നു എന്നെ നിയോഗിച്ചത്.കുട്ടികളെ നിരീക്ഷിക്കുക, ക്രമീകരിക്കുക,ഗ്രൗണ്ടിൽ അടയാളപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ആയിരുന്നു എന്നിൽ നിക്ഷിപ്തമായത്.രാവിലെ തന്നെ സിദ്ധിശോധക മാർക്കിന്റെ അടിസ്ഥാനത്തിൽ പുറകോട്ട് നിൽക്കുന്ന പത്ത് കുട്ടികൾക്ക് നിദാന ശോധകം നടത്തി.10 മാർക്കിന്റെ പരീക്ഷയായിരുന്നു. 15 മിനിറ്റ് സമയം മാത്രം ആവശ്യമായി വരുന്ന പരീക്ഷ.

ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ് ഇരുപത്തി ഒൻപതാം ദിവസം 29-07-24 സ്കൂൾ ദിനക്കുറിപ്പ്  സിദ്ധിശോധകം നടത്തിയ ദിവസമായിരുന്നു. പാഠഭാഗങ്ങൾ പൂർത്തിയായതിനാൽ ഇന്നാണ് നടത്തിയത്.പരീക്ഷ ചോദ്യപേപ്പർ മാതൃകയിൽ തന്നെയാണ് നടത്തിയത്. ഒരു ബെഞ്ചിൽ മൂന്ന് പേരെ ഇരുത്തുകയും മറ്റു കുട്ടികളെ സ്കൂൾ അധ്യാപകരുടെ നിർദ്ദേശപ്രകാരം മാറ്റി ഇരുത്തുകയും ചെയ്ത് പരീക്ഷ നടത്തി. ക്ലാസ്സുകൾ ഇല്ലായിരുന്നു.4.40 ന് വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞു.

ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ് ഇരുപത്തി എട്ടാം ദിവസം 26-07-24 സ്കൂൾ ദിനക്കുറിപ്പ്  വളരെ സാധാരണ നിലയിൽ കടന്നുപോയ ഒരു ദിവസമായിരുന്നു.പാഠഭാഗങ്ങൾ അതാത് ക്ലാസ്സിലേക്ക് കഴിയാറായി വരുന്നു.ആയതിനാൽ പുനരവലോകനം ശക്തമായി തന്നെ നടത്തുന്നു.4. 50 ന് വൈകുന്നേരത്തെ ഡ്യൂട്ടി അവസാനിച്ചു.